ടെട്ര ട്രക്ക് ഇടപാട് ; വി.കെ സിംഗിനെ സി.ബി.ഐ ചോദ്യം ചെയ്തു.

ദില്ലി : ടെട്ര ട്രക്ക് ഇടപാടിനെ കുറിച്ച് അന്വോഷണം നടത്തിവരുന്ന സി.ബി.ഐ സംഘം കരസേന മേധാവി വി.കെ സിംഗിനെ ചോദ്യം ചെയ്തു. ഒരു മമിക്കൂര്‍ നീണ്ടു നിന്ന മെഴിടുക്കല്‍ സിംഗിന്റെ ഓഫില്‍ വച്ചാണ് നടന്നത്. മുന്‍കൂട്ടി സിബിഐ അദേഹത്തിന് നല്‍കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.
2010 ല്‍ നടന്ന സംഭത്തെ കുറിച്ച് എന്ത്‌കൊണ്ട് അന്ന് പരാതിപ്പെട്ടില്ല എന്നതായിരുന്നു പ്രധാന ചോദ്യം. ടെട്ര ട്രക്ക് ഇടപാട് നടത്താന്‍ കരസേനയില്‍ നേരത്തെ ജനറലായി പ്രവര്‍ത്തിച്ച തേജിന്ദ്ര സിംഗ് 14 കോടി രൂപ ജനറല്‍ വികെ സിംഗിന് കോഴ വാഗ്ദാനം ചെയ്തു എന്നതാണ് കേസ്. കേസിനെ തുടര്‍ന്ന് സിബിഐ സംഘം നിരവധി പേരെ ചോദ്യം ചെയ്യുകയും പല സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.

വികെ സിംഗില്‍ നിന്നും അദേഹം ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവുകള്‍ ലഭിക്കുകയാണെങ്കില്‍ എത്രയും വേഗത്തില്‍ എഫ്‌ഐആര്‍ സമര്‍പ്പിക്കാനാണ് സിബിഐ നീക്കം.

Share news
error: Content is protected !!
Scroll to Top