Section

malabari-logo-mobile

അസംഘടിത-പരമ്പരാഗത മേഖലയിലക്കായി തൊഴില്‍നിയമം ഭേദഗതി ചെയ്യണം: എ ഐ ടി .യു സി

HIGHLIGHTS : വേങ്ങര: രാജ്യത്തെ അസംഘടിത-പരമ്പരാഗത മേഖലയിലെ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി തൊഴില്‍നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രഗവണ്‍മെന്റ്‌ തയ്യാറ...

mlp aitucവേങ്ങര: രാജ്യത്തെ അസംഘടിത-പരമ്പരാഗത മേഖലയിലെ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി തൊഴില്‍നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രഗവണ്‍മെന്റ്‌ തയ്യാറാകണമെന്ന്‌ മോട്ടോര്‍ തൊഴിലാളിയൂണിയന്‍( എ ഐ ടി യു സി) ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ഗതാഗതം,കശുവണ്ടി, കയര്‍, കൈത്തറി, മത്സ്യസംസ്‌കരണം, എന്നീ തൊഴില്‍മേഖലകളെ തകര്‍ച്ചയില്‍ നിന്ന്‌ രക്ഷിക്കാന്‍ നിലവിലെ തൊഴില്‍ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയെ മതിയാകൂ എന്ന്‌ സമ്മേളനം വിലയിരുത്തി. മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട്‌ ജെ ഉദയഭാനു ഉദ്‌ഘാടനം ചെയ്‌തു. കെ എം മുഹമ്മദാലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോയ്‌ ജോസഫ്‌, ട്രഷറര്‍ കെ എം അയൂബ്‌, എ ഐ ടി യു സി ജില്ലാ പ്രസിഡണ്ട്‌ പി സുബ്രമഹ്മണ്യന്‍, സെക്രട്ടറി അഡ്വ കെ മോഹന്‍ദാസ്‌, കെ പി ബാലകൃഷ്‌ണന്‍ സംസാരിച്ചു. യു ബാലകൃഷ്‌ണന്‍ സ്വാഗതവും സി ഫൈസല്‍ നന്ദിയും പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!