ഹൈദരാബാദ്‌ സര്‍വ്വകലാശാലയില്‍ നിന്നും സസ്‌പെന്റ്‌ ചെയ്‌ത ദളിത്‌ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ;പരക്കെ പ്രതിഷേധം

ഹൈദരബാദ്‌:യാക്കൂബ്‌ മേമന്റെ വധശിക്ഷയെ എതിര്‍ത്തതിന്റെ പേരില്‍ ഹൈദരബാദ്‌ സര്‍വ്വകലാശാല ഹോസ്‌റ്റലില്‍ നിന്നും സസ്‌പെന്റ്‌ ചെയ്‌ത ദളിത്‌ വിദ്യാര്‍ത്ഥികളില്‍ ഒരാളായ രോഹിത്‌ വെമൂലയുടെ ആത്മഹത്യയില്‍ പരക്കെ പ്രതിഷേധം. സോഷ്യോളജി പിഎച്ച്‌ഡി വിദ്യാര്‍ത്ഥിയായിരുന്നു രോഹിത്‌ അംബേദ്‌കര്‍ സ്‌റ്റുഡന്‍സ്‌

rohit vemulaഹൈദരബാദ്‌:യാക്കൂബ്‌ മേമന്റെ വധശിക്ഷയെ എതിര്‍ത്തതിന്റെ പേരില്‍ ഹൈദരബാദ്‌ സര്‍വ്വകലാശാല ഹോസ്‌റ്റലില്‍ നിന്നും സസ്‌പെന്റ്‌ ചെയ്‌ത ദളിത്‌ വിദ്യാര്‍ത്ഥികളില്‍ ഒരാളായ രോഹിത്‌ വെമൂലയുടെ ആത്മഹത്യയില്‍ പരക്കെ പ്രതിഷേധം. സോഷ്യോളജി പിഎച്ച്‌ഡി വിദ്യാര്‍ത്ഥിയായിരുന്നു രോഹിത്‌ അംബേദ്‌കര്‍ സ്‌റ്റുഡന്‍സ്‌ അസോസിയേഷന്‍ പ്രവര്‍ത്തകനുമായിരുന്നു. ഞായറാഴ്‌ചയാണ്‌ രോഹിത്‌ പിഎച്ച്‌ഡി വിദ്യാര്‍ത്ഥികളുടെ ഹോസ്‌റ്റലില്‍ തൂങ്ങി മരിച്ചത്‌.

സര്‍വകലാശാലയിലുണ്ടായിരുന്ന പ്രശ്‌നങ്ങളാണ്‌ ആത്മഹത്യയിലേക്ക്‌ നയിച്ചതെന്നാണ്‌ സര്‍വകലാശാലയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജനുവരി ആദ്യവാരത്തിലാണ്‌ യാക്കൂബ്‌ മേമന്റെ വധശിക്ഷയെ എതിര്‍ത്തതിന്റെ പേരില്‍ അംബേദ്‌കര്‍ സ്റ്റുഡന്റ്‌സ്‌ അസോസിയഷന്‍ പ്രവര്‍ത്തകരായ അഞ്ച്‌ ദളിത്‌ വിദ്യാര്‍ത്ഥികളെ സസ്‌പെന്റ്‌ ചെയ്‌തത്‌. ഇതെ തുടര്‍ന്ന്‌ വന്‍ പ്രക്ഷോപമാണ്‌ സര്‍വ്വകലാശാലയില്‍ നടന്നു കൊണ്ടിരിക്കുന്നത്‌.

മൃതദേഹവുമായി കഴിഞ്ഞ രാത്രി മുഴുവനും വിദ്യാര്‍ത്ഥികള്‍ സമരം ചെയ്‌തു. ബിജെപി അനുഭാവിയായിരുന്ന വൈചാന്‍സലര്‍ അപ്പറാവപ പോഡിലെ, എബിവിപി പ്രവര്‍ത്തകന്‍ സുശീല്‍കുമാര്‍ എന്നിവര്‍ക്കെതിരെയും കേസെടുക്കണമെന്ന ആവശ്യം പോലീസ്‌ നിരാകരിച്ചതോടെ വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്‌. എന്നാല്‍ രാവിലെ ഏഴുമണിയോടെ പോലീസ്‌ വിദ്യര്‍ത്ഥികളെ വിരട്ടിയോടിച്ച്‌ മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. അതെസമയം രോഹിത്തിന്റെ മാതാപിതാക്കള്‍ ഇപ്പോഴും ഇവടെ പ്രതിഷേധം തുടരുകയാണ്‌.