HIGHLIGHTS : ദില്ലി: ഉത്തര്‍ഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ ഹിമാലയന്‍ സുനാമിയെന്നു വിശേഷിപ്പിച്ച പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു
ദില്ലി: ഉത്തര്‍ഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ ഹിമാലയന്‍ സുനാമിയെന്നു വിശേഷിപ്പിച്ച പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു.തീര്‍ത്ഥാടന കേന്ദ്രമായ കേദാര്‍നാഥിലും രൂദ്രപ്രയാഗിലും,ബദരീനാഥിലും മിന്നല്‍ പ്രളയത്തില്‍ നിരവധി ധര്‍മ്മശാലകളും ഗസ്റ്റ് ഹൗസുകളും ഹോട്ടലുകളും ഒഴുകിപ്പോയി. ധര്‍മ്മശാലകള്‍ മാത്രം 90 എണ്ണം ഒഴുകിപോയിട്ടുണ്ടത്രെ. അരലക്ഷത്തോളം പേര്‍ ഇവടങ്ങളില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഉത്തര്‍ഖണ്ഡ് സംസ്ഥാന ദുരിതാശ്വാസ നിയന്ത്രണകേന്ദ്രം കേന്ദ്ര ആഭ്യന്തരവകുപ്പിന് ന്ല്‍കിയ റിപ്പോര്‍ട്ടാണിത്. എന്നാല്‍ ഏഴായിരത്തിലധികം പേരെ കാണാനില്ലന്നാണ് അനൗദ്യോദിക റിപ്പോര്‍ട്ട്.
ബദരീനാഥില്‍ വര്‍ക്കല ശിവഗിരിയില്‍ നിന്നുള്ള ഒരു സംഘം തീര്‍ത്ഥാടകര്‍ കുടുങ്ങിക്കിടക്കുന്ന വിവരം പുറത്ത് വന്നിട്ടുണ്ട്.

അതേസമയം കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി,യമുനോത്രി, എന്നിവടങ്ങളില്‍ ഉണ്ടായിരുന്ന നിരവധി മലയാളി സംഘങ്ങള്‍ ദില്ലിയില്‍ തിരിച്ചെത്തി തുടങ്ങി.
ഇവിടങ്ങളില്‍ പെട്ടുപോയിട്ടിള്ള മലയാളികളുടെ വിവരങ്ങള്‍ അറിയുന്നതിനും ഇവരെ സഹായിക്കാനും ദില്ലിയിലെ കേരളാഹൗസില്‍ കണ്‍ട്രോള്‍ റും തുറന്നു.നോര്‍ക്കയുടെ ഡെപ്യൂട്ടി സെക്രട്ടറി പി രാമചന്ദ്രനാണ് ഇതിന്റെ ചുമതല. കണ്‍ട്രോള്‍ റും നമ്പര്‍ 011233832275, 23384373
photo courtesy : CNN