HIGHLIGHTS : കോട്ടയ്ക്കല്‍ നിയോജകമണ്ഡലത്തില്‍ നിന്നും ഹജ്ജിന്
കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ നിയോജകമണ്ഡലത്തില്‍ നിന്നും ഹജ്ജിന് പോകുന്നവര്‍ക്കായി സാങ്കേതിക പഠന ക്ലാസും ഗൈഡ് വിതരണവും കോട്ടയ്ക്കല്‍ സാജിദ ടൂറിസ്റ്റ് ഹോമില്‍ നടന്നു. കമ്മിറ്റി അംഗംകൂടിയായ ഇ.റ്റി. മുഹമ്മദ് ബഷീര്‍ എം.പി. ഉദ്ഘാടനം ചെയ്തു. എം.പി. അബ്ദുസമദ് സമദാനി എം.എല്‍.എ. അദ്ധ്യക്ഷനായി
. കോട്ടയ്ക്കല്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പാറോളി മൂസ്സക്കുട്ടി ഹാജി, കൗണ്‍സിലര്‍ റ്റി. വി. സുലൈഖാബി, പി.കെ. ഹബീബ് ജഹാന്‍, ശ്രീ എന്‍.വി. ഹാഷിം ഹാജി, ഡോ. മുഹമ്മദ് സി. എന്നിവര്‍ സംസാരിച്ചു.
കോട്ടയ്ക്കല്‍ ടൗണ്‍ മസ്ജിദ് ഖതീബ്, വി. അലി മൗലവി പ്രാര്‍ത്ഥന നടത്തി. ഹജ്ജ് ട്രെയ്‌നര്‍ അബ്ദുറഹിമാന്‍ സ്വാഗതവും കോട്ടക്കല്‍ മണ്ഡലം ഹജ്ജ്് ട്രെയ്‌നര്‍ മുഹമ്മദ് മുബാറക് നന്ദിയും പറഞ്ഞു. ഹജ്ജ് കമ്മിറ്റി അംഗമായ വി.കെ. അലി സാഹിബ്,്ഹജ്ജ് ക്ലാസും ജില്ലാ ഹജ്ജ് ട്രെയ്‌നേഴ്‌സ് കോഡിനേറ്റര്‍ മുഹമ്മദാലി കണ്ണിയന്‍, ഹജ്ജ്് ട്രെയ്‌നര്‍ മുഹമ്മദ് ഹനീഫ സാങ്കേതിക ക്ലാസുമെടുത്തു.