HIGHLIGHTS : തിരു: 56-ാമത് സ്‌കൂള്‍ കായികമേളയില്‍ പ്രായതട്ടിപ്പ് കാണിച്ച മൂന്ന് കായികതാരങ്ങളെ
ലെനിന്‍ ജോസഫ് ഹൈജമ്പില്‍ സ്വര്‍ണവും ഷോട്ട്പുട്ടില്‍ വെങ്കലവും നേടിയിരുന്നു. പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ഷാലു പ്രഹ്ലാദന്‍ വെള്ളി നേടിയിരുന്നു. എറണാകുളം ജില്ലയിലെ സ്വകാര്യ സ്‌കൂളുകള്‍ തമ്മിലുള്ള ഈ രംഗത്തെ കിടമത്സരമാണ് പ്രായവ്യത്യാസത്തെക്കുറിച്ച് പരാതി ഉയരാനും പരിശോധന നടക്കാനൂം കാരണം.

കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായാണ് പ്രായതട്ടിപ്പിന്റെ പേരില്‍ താരങ്ങളെ അയോഗ്യരാക്കുന്നത്. ഇതോടെ നിലവിലെ ചാമ്പ്യന്‍മാരായ എറണാകുളത്തിന് 31 പോയിന്റാണ് നഷ്ടമായിരിക്കുന്നത്. റിലേയിനങ്ങളിലടക്കം സ്വര്‍ണംനേടിയ പാലക്കാട് ജില്ലയാണ് മൂന്നാം ദിനത്തിലും മുന്നിട്ട് നില്‍ക്കുന്നത്.