സ്വര്‍ണ്ണകടത്ത് കരിപ്പൂരില്‍ എയര്‍ അറേബ്യന്‍ മാനേജര്‍ പിടിയില്‍

HIGHLIGHTS : കരിപ്പൂര്‍: :കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ യാത്രക്കാരനെയും സഹായിച്ച വിമാനക്കമ്പനി മാനേജരെയും

കരിപ്പൂര്‍: :കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ യാത്രക്കാരനെയും സഹായിച്ച വിമാനക്കമ്പനി മാനേജരെയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടി. എയര്‍ അറേബ്യ മാനേജര്‍ മലപ്പുറം സ്വദേശി ടി മൂസക്കുട്ടി (30), യാത്രക്കാരനായ കൊടുവള്ളി എളങ്കാട്ടില്‍ ഷബീര്‍ അഹമ്മദ് (32) എന്നിവരാണ് പിടിയിലായത്. എന്നാല്‍ സ്വര്‍ണ്ണം കൈമാറിയ ഏജന്റ് രക്ഷപ്പെട്ടു.

ബുധനാഴ്ച പുലര്‍ച്ചെ മൂന്നരക്ക് കരിപ്പൂരിലെത്തിയ എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരനായ ഷബീര്‍ അഹമ്മദ് ഒരു കിലോ സ്വര്‍ണ്ണം കടത്തുന്നുവെന്ന് ഡിആര്‍ഐക്ക് വിവരം ലഭിച്ചു. തുടര്‍ന്ന് കോഴിക്കോട്ട് നിന്നുള്ള ഉദേ്യാഗസ്ഥ സംഘം കരിപ്പൂരില്‍ പരിശോധനക്കെത്തി. എന്നാല്‍ യാത്രക്കാരന്റെ ബാഗേജ് പരിശോധനയില്‍ സ്വര്‍ണ്ണം കണ്ടെടുക്കാനായില്ല.

sameeksha-malabarinews

ചോദ്യം ചെയ്യലില്‍ സ്വര്‍ണ്ണം അടങ്ങിയ ബാഗ് എയര്‍ അറേബ്യയുടെ മാനേജര്‍ക്ക് കൈമാറിയതായി ഇയാള്‍ മൊഴിനല്‍കി. മാനേജരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ സ്വര്‍ണ്ണമാടങ്ങിയ ബാഗ് ടെര്‍മിനലിന് പുറത്ത് കാത്തു നിന്ന ഏജന്റിന് കൈമാറിയതായി സമ്മതിച്ചു. എന്നാല്‍ ഏജന്റിനായി തെരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ല.

എയര്‍ അറേബ്യ വിമാനത്തില്‍ യാത്രക്കാര്‍ കടത്തിയ സ്വര്‍ണ്ണം മുമ്പ് രണ്ട് തവണ ഏജന്റിന് കൈമാറിയതായി മൂസക്കുട്ടി ഡിആര്‍ഐയുടെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കൊച്ചി കാക്കനാട്ടെ സാമ്പത്തിക കുറ്റാനേ്വഷണ കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!