HIGHLIGHTS : ദുബായ്: സ്മാര്‍ട്ട്‌സിറ്റി മാസ്റ്റര്‍ പ്ലാനിന് അംഗീകാരം നല്‍കി. ദുബായ് എമിറേറ്റ് ടവറില്‍ നടന്ന സ്മാര്‍ട്‌സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് മാസ്റ...
ദുബായ്: സ്മാര്‍ട്ട്‌സിറ്റി മാസ്റ്റര്‍ പ്ലാനിന് അംഗീകാരം നല്‍കി. ദുബായ് എമിറേറ്റ് ടവറില്‍ നടന്ന സ്മാര്‍ട്‌സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് മാസ്റ്റര്‍ പ്ലാനിന് അംഗീകാരം നല്‍കിയിരിക്കുന്നത്. ദുബൈയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്ത സ്മാര്‍ട്‌സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനമായത്.
ജൂലായ് മാസത്തില്‍ ആരംഭിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 18 മാസം കൊണ്ട് പൂര്‍ത്തിയാക്കാനുള്ള രീതിയിലാണ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്.


യോഗത്തില്‍ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി, സ്മാര്‍ട് സിറ്റി മാനേജിങ് ഡയറക്ടര്‍ ബാജു ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.