സ്ത്രീകളുടെ അടിവസ്ത്രം ധരിച്ച് നില്‍ക്കുന്ന റഷ്യന്‍ പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ചിത്രങ്ങള്‍ പിടിച്ചെടുത്തു.

സെന്റ്പീറ്റേര്‍സ്ബര്‍ഗ്: റഷ്യന്‍ പ്രസിന്റ് വ്‌ളാഡിമര്‍ പുട്ടിന്റെയും പ്രധാനമന്ത്രി ദിമിത്രി മെദ്വാദേവും സ്ത്രീകളുടെ അടിവസ്ത്രം അണിഞ്ഞു നില്‍ക്കുന്ന സെന്റ്പീറ്റേര്‍സ് ബര്‍ഗിലെ ഗ്യാലറിയിലെ ചിത്രങ്ങള്‍ പോലീസ് പിടിച്ചെടുത്തു. അധികാര കേന്ദ്രങ്ങളെ ആക്ഷേപിക്കുന്നത് തടയുന്ന റഷ്യന്‍ നിയമ പ്രകാരമാണ് ചിത്രങ്ങള്‍ പിടിച്ചെടുത്തത്. സംഭവത്തെ തുടര്‍ന്ന് ഗ്യാലറി പോലീസ് അടച്ചു പൂട്ടി.

സ്ത്രീകളുടെ അടി വസ്ത്രമണിഞ്ഞു നില്‍ക്കുന്ന പ്രസിഡന്റ് പ്രധാനമന്ത്രിയുടെ മുടി കോതി കൊടുക്കുന്ന ചിത്രമാണ് പിടിച്ചെടുത്തത്. ഇതിനു പുറമെ സ്വവര്‍ഗ പ്രണയത്തിനെതിരെ പാര്‍ലമെന്റില്‍ പ്രതികരിച്ച പാര്‍ലമെന്റ് അംഗങ്ങളെ കളിയാക്കി ചിത്രീകരിച്ച പെയിന്റിങ്ങുകളും പോലീസ് പിടിച്ചെടുത്തവയില്‍ പെടും.

 

 

Share news
error: Content is protected !!
Scroll to Top