സോളാര്‍ പാനല്‍ തട്ടിപ്പ് കേസ്; മുഖ്യ മന്ത്രി രാജിവെക്കണം-പിണറായി

തിരു: സോളാര്‍ പാനല്‍ തട്ടിപ്പ് കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ സമ്മതിച്ച സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നും ജുഡീഷ്യല്‍ അനേ്വഷണം നടത്തണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

സ്റ്റാഫിലെ രണ്ടു പേരെ മാത്രം പുറത്താക്കിയത് കൊണ്ട് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വം തീരുന്നില്ലെന്നും സരിതയുമായി മുഖ്യമന്ത്രിയുടെ സ്റ്റാഫിന് ബന്ധമുണ്ടെന്ന കാര്യം രണ്ടാഴ്ച മുമ്പ് അറിയിച്ചില്ലെങ്കിലും മുഖ്യമന്ത്രി നടപടിയെടുത്തില്ലെന്ന കുറ്റപത്രം സര്‍ക്കാര്‍ ചീഫ് വിപ്പാണ് ഉന്നയിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിക്കാരുടെയും തട്ടിപ്പുകാരുടെയും കേന്ദ്രമായി മാറിയ സാഹചര്യത്തില്‍ അധികാരമൊഴിഞ്ഞ് ജുഡീഷ്യല്‍ അനേ്വഷണം ആവശ്യമാണെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

Share news
error: Content is protected !!
Scroll to Top