HIGHLIGHTS : കൊച്ചി: സൂര്യനെല്ലി കേസിലെ 31 പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം
കൊച്ചി: സൂര്യനെല്ലി കേസിലെ 31 പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിലെ ഒന്നാം പ്രതിയായ രാജു അടക്കമുള്ളവര്‍ക്കാണ് ജാമ്യം. 50,000 രൂപയുടെയും രണ്ട് ആള്‍ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചിക്കുന്നത്. സൂര്യനെല്ലി പീഡനത്തിനിരയായിട്ടുള്ള പെണ്‍കുട്ടിയുടെ സൈര്യജീവിതത്തിന് തടസ്സം സൃഷ്ട്ടിക്കരുതെന്നും കര്‍ശന നിര്‍ദ്ദേശം കോടതി നല്‍കിയിട്ടുണ്ട്. കൂടാതെ പ്രതികള്‍ കേരളം വിട്ട് പോകരുതെന്നും പാസ്‌പോര്‍ട്ട് കോടതിക്ക് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികള്‍ക്ക് കോട്ടയം കോടതി വിധിച്ച ശിക്ഷ നടപ്പാക്കുന്നതും ഹൈക്കോടതി താല്‍കാലികമയി നിര്‍ത്തലാക്കിയിട്ടുണ്ട്.
ജസ്റ്റീസ്മാരായ കെടി ശങ്കരന്‍, എംസി ജോസഫ്,ഫ്രാന്‍സിസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.