HIGHLIGHTS : തിരു: സൂര്യനെല്ലി പെണ്‍കുട്ടിയെ

തിരു: സൂര്യനെല്ലി പെണ്‍കുട്ടിയെ കുറിച്ച് വളരെ മോശമായ രീതിയില്‍ തെറിവിളി നടത്തിയ കെ സുധാകരന്‍ എംപിക്കെതിരെ വ്യാപക പ്രതിഷേധം.
സുധാകരന്‍ മാപ്പു പറയണമെന്ന് മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.
സുധാകരനെതിരെ കേസെടുക്കണമെന്ന് ടിഎന്‍ സീമ എംപി ആവശ്യപ്പെട്ടു.
ക്രൂരവും നിന്ദ്യവുമായ പരാമര്‍ശമാണ് സൂധാകരന്‍ നടത്തിയതെന്ന് പികെ ശ്രീമതി പറഞ്ഞു. ഈ വിഷയത്തില്‍ രാഷ്ട്ര്ീയ നേതൃത്വം
ഇടപെടണമെന്ന് നിയമനടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതെ സമയം സുധാകരനെതിരെ സ്ത്രീസുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു.
സൂര്യനെല്ലി പെണ്‍കുട്ടി വേശ്യാവൃത്തി നടത്തി പണവും വാങ്ങി പീഡിപ്പിച്ചുവെന്ന് വിളിച്ച് പറഞ്ഞ് നടക്കുന്നത് ശരിയല്ലെന്നാണ്് സുധാകരന്‍ പറഞ്ഞത്. മസ്‌ക്കറ്റില്‍ വെച്ചാണ് സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരെ സുധരാകരന്റെ ഈ പരാമര്‍ശം.