HIGHLIGHTS : തിരു:സൂര്യനെല്ലിക്കേസില്‍ പുനരന്വേഷണം
തിരു:സൂര്യനെല്ലിക്കേസില്‍ പുനരന്വേഷണം നടത്താന്‍ സാധ്യമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണനും നിയമസഭയില്‍ വ്യക്തമാക്കി. ഡിജിപിയുടെ നിയമോപദേശത്തെ തുടര്‍ന്നാണ് തീരുമാനം.
സുര്യനെല്ലി കേസില്‍ നിയമോപദേശം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. കേസില്‍ പുനരന്വേഷണം വേണ്ടെന്നാണ് നിയമോപദേശമെന്നും ഇക്കാര്യത്തില്‍ നിയമത്തിനകത്ത് നിന്നുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുകയുള്ളുവെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ പറഞ്ഞു.

രേഖകള്‍ സഭയില്‍ മേശപ്പുറത്ത് വെക്കാമെന്നും പ്രതിപക്ഷം അത് പരിശോധിച്ച് നിലപാട് തിരുത്തണെമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതെസമയം അഞ്ചേരി ബേബി, ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം എന്നീ കേസുകളില്‍ പുനരന്വേഷണം നടത്താന്‍ തയ്യാറായ സര്‍ക്കാര്‍ സുര്യനെല്ലി വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വ്യക്തമാക്കി.
അടിയന്തര പ്രമേയത്തിന് പി ശ്രീരാമകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്.