HIGHLIGHTS : കൊച്ചി: സൂര്യനെല്ലി കേസില്‍ പെണ്‍കുട്ടിയുടെ
കൊച്ചി: സൂര്യനെല്ലി കേസില്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യനെതിരെ കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് നിയമോപദേശം നല്‍കിയിരിക്കുന്നത്.
കുര്യനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് സൂര്യനെല്ലി പെണ്‍കുട്ടി ചിങ്ങവനം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.
കുര്യനെതിരെ സൂര്യനെല്ലി പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കേസെടുക്കാനാകില്ലെന്നാണ് കോട്ടയം എസ്പി സി രാജഗോപാല്‍ അറിയിച്ചിരുന്നു. കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ കേസെടുക്കാന്‍ കഴിയില്ലെന്നാണ് പോലീസ് വിശദീകരണം.
പിജെ കുര്യനെതിരെ നിലവില്‍ എഫ്‌ഐആര്‍ ഇല്ലാത്ത സാഹചര്യത്തിലാണ് പുതിയ പരാതി നല്‍കാന്‍ പെണ്‍കുട്ടി തീരുമാനിച്ചത്.
വിചാരണ കോടതി ശിക്ഷിച്ച പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി എട്ട് വര്‍ഷത്തിനു ശേഷം റദ്ദാക്കിയതോടെയാണ് സൂര്യനെല്ലി വിഷയം വീണ്ടും ചര്‍ച്ചാ വിഷയമാകുന്നത്.