സീരിയല്‍ നടന്‍ വീണ്ടും നഗ്നതാ പ്രദര്‍ശനത്തിന് പിടിയില്‍

തിരു: വനിതാഹോസ്റ്റലുകള്‍ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തുക പതിവാക്കിയ സീരിയല്‍ ഹാസ്യ നടന്‍ വീണ്ടും പോലീസ് പിടിയില്‍. ശ്രീകാര്യം സ്വദേശിയായ ഇയാളെ ഇന്നലെ മ്യൂസിയം പോലീസാണ് പിടികൂടിയത്.

സ്ഥിരമായി പ്ലാമൂട്, ചാരാച്ചിറയിലെ വനിതാ ഹോസ്റ്റലിന് സമീപത്തെ മതില്‍ കയറിനിന്ന് നഗ്നതാ പ്രദര്‍ശനം സ്ഥിരമാക്കിയതോടെയാണ് ഹോസ്റ്റല്‍ അധികൃതര്‍ മ്യൂസിയം പോലീസില്‍ പരാതി നല്‍കിയത്. ഇന്നലെ രാത്രിയും മതില്‍ കയറി നഗ്നതാ പ്രദര്‍ശന്തതിനൊരുങ്ങവെയാണ് ഇയാള്‍ പോലീസ് പിടിയിലായത്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇയാളെ തിരുവനന്തപുരത്തെ ഒരു വനിതാ ഹോസ്റ്റലിന്റെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഹാസ്യവേഷങ്ങളിലുടെ മലായള സിരിയലുകളിലൂടെയും കുടുംബ പ്രേക്ഷരുടെ പ്രീതി നേടിയ താരമാണിയാള്‍.

Share news
error: Content is protected !!
Scroll to Top