സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്‌ തുടക്കമായി

lead_2_150524104359984തിരു: മഴക്കാലത്തിന്‌ മുമ്പ്‌ നാടിനെ മാലിന്യമുക്തമാക്കി പകര്‍ച്ചവ്യാധികളെ അകറ്റാനുള്ള ശുചീകരണപിരിപാടിക്ക്‌ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ തുടക്കമായി. സംസ്ഥാനത്തൊട്ടുക്ക്‌ നടന്ന പരിപാടിയില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ പങ്കെടുത്തു.

തിരുവനന്തപുരം വഴുതക്കാട്‌ ജംഗ്‌ഷനില്‍ എംപി റോഡില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു.

വീടുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്‌തു.

Related Articles