HIGHLIGHTS : ദില്ലി : ആസന്നമായ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍
ദില്ലി : ആസന്നമായ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇടത്കക്ഷികളില്‍ ഭിന്നാഭിപ്രായം സിപിഐഎം യുപിഎ പ്രതിനിധി പ്രണബ് മൂഖര്‍ജിയെ പിന്‍തുണയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇതിനു വിരുദ്ധമായി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് സിപിഐയുടെ തീരുമാനം.
മറ്റ് ഇടതപാര്‍ട്ടികളില്‍ ഫോര്‍വേര്‍ഡ് ബ്ലോക്ക് പ്രണബിനെ പിന്‍തുണയ്ക്കുമ്പോള്‍ ആര്‍എസ്പിയുടെ തീരുമാനം തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍കാനാണ്.
ഇടത് പാര്‍ട്ടികളുടെ ബംഗാള്‍ ഘടകങ്ങള്‍ പ്രണബ് മൂഖര്‍ജിയെ പിന്‍തുണയ്ക്കാനുള്ള തീരുമാനമെടുക്കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയെന്നാണ് സൂചന.