ബംഗ്ളൂരു: സിദ്ധ രാമയ്യ ഇന്ന് കര്‍ണ്ണാടക മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യും.രാവിലെ പതിനൊന്നരയ്ക്ക് ബംഗ്ളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് ചടങ്ങ്. ഗവര്‍ണ്ണര്‍ എച്ച് ആര് ഭതത്വാജ് സത്യവാചകം ചൊല്ലികൊടുത്തു.
ഇതാദ്യമായാണ് വിധാന്‍ സൗധക്കും, രാജ്ഭവനും പുറത്ത് വെച്ച് നടക്കുന്നത്. ബംഗ്ളൂരു മെട്രോയുടെ പണി നടക്കുന്നതിനാലാണ് സത്യപ്രതിജ്ഞ സ്റ്റേഡിയത്തില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചത്.
സത്യപ്രതിജ്ഞക്ക് ശേഷം വൈകിട്ട് ദില്ലിയിലേക്ക് തിരിക്കുന്ന സിദ്ധരാമയ്യയും കെപിസിസി പ്രസിഡന്റ് പരമേശ്വരയും മന്ത്രിസഭാ രൂപീകരണം സംബന്ധിച്ചുള്ള ചര്‍ച്ചക്കായി സോണിയ ഗാന്ധിയെ കാണും.
121 എംഎല്‍എ മാരില്‍ 34 പേരും മുന്‍ മന്ത്രിമാരായതിനാല്‍ മന്ത്രിസഭാ രൂപികരണം സിദ്ധരാമയ്യക്ക് കടുത്ത വെല്ലുവിളിയാകുമെന്നാണ് റിപ്പോര്‍ട്ട്.




