HIGHLIGHTS : കോഴിക്കോട്: കോഴിക്കോട് സാമൂതിരി പി.കെ.എസ് രാജ(100) അന്തരിച്ചു.
കോഴിക്കോട്: കോഴിക്കോട് സാമൂതിരി പി.കെ.എസ് രാജ(100) അന്തരിച്ചു. ഇന്ന് രാവിലെ 6.40 നായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സംസ്‌ക്കാരം തിരുവണ്ണൂര്‍ കോവിലകം ശ്മശാനത്തില്‍ വൈകീട്ട് നടക്കും. നിലമ്പൂര്‍ കോവിലകത്തെ പരേതനായ ഭാരതിരാജയായിരുന്നു ഭാര്യ. പരേതയായ സേതുലക്ഷ്മി, ഡോ.സുധ, സരള എന്നിവരാണ് മക്കള്‍.

2003 ല്‍ പി കെ എട്ടനുണ്ണി രാജ നിര്യാതനായതിനെ തുടര്‍ന്നാണ് അദേഹം സാമൂതിരിയായി അധികാരമേറ്റത്.
തിരുവണ്ണൂര്‍ പുതിയകോവിലകത്ത് തെക്കേക്കെട്ട്് താവഴിയില്‍ 1913 മാര്‍ച്ച് 22 നാണ് കുഞ്ഞനിയന്‍ എന്ന പികെഎസ് രാജ ജനിച്ചത്. ദേശമംഗലം മനയിലെ എ കെ ടി കെ എം അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടിന്റെയും കുഞ്ഞിത്തമ്പാട്ടി തമ്പുരാട്ടിയുടെയും മകനായാണ് ജനനം.
ഗുരുവായൂര്‍ ദേവസ്വം മാനെജിങ് കമ്മിറ്റി സ്ഥിരാംഗമാണ്. ഗുരുവായൂരപ്പന്‍ കോളെജ്, സാമൂതിരി എച്ച്എസ്എസ്് എന്നീ വിദ്യഭ്യാസ സ്ഥാപനങ്ങളുടെയും , കോഴിക്കോട് തളി മഹാക്ഷേത്രം, വളയനാട്, തൃപ്പങ്ങോട്ട്, ആലത്തിയൂര്‍, തിരുനാവായ, തൃക്കണ്ടിയൂര്‍, നിറംകൈതക്കോട്ട തുടങ്ങി നാല്‍പ്പതോളം ക്ഷേത്രങ്ങളുടെയും ട്രസ്റ്റിയുമായിരുന്നു സാമൂതിരി.
MORE IN പ്രധാന വാര്‍ത്തകള്‍
