സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് രണ്ട് മണിക്കൂര്‍

തിരു: സംസ്ഥാനത്ത് അര മണിക്കൂര്‍ അധിക ലോഡ് ഷെഡ്ഡിംഗ്. ഇതോടെ ലോഡ് ഷെഡ്ഡിംഗ് രണ്ടു മണിക്കൂറായി. ഇതു സംബന്ധിച്ച നിയന്ത്രണ ഷെഡ്യൂള്‍ സബ് സ്റ്റേഷനുകളിലേക്ക് അയച്ചിട്ടുണ്ട്.

ആദ്യ ഘട്ട അരമണിക്കൂര്‍ വൈദതി നിയന്ത്രണം രാമവിലെ 6 നും 9 നും ഇടയിലാണ്. രണ്ടാം ഘട്ട നിയന്ത്രണം രാവിലെ 10 നും ഉച്ചക്ക് 2 നും ഇടയില്‍്. അടുത്ത നിയന്ത്രണം ഉച്ചക്ക് 2 നും വൈകിട്ട് ആറിനും ഇടയിലാണ്. നാലാം ഘട്ട നിയന്ത്രണം വൈകിട്ട് ആറരക്കും പത്തരക്കും ഇടയിലായിരിക്കും.

Share news
error: Content is protected !!
Scroll to Top