HIGHLIGHTS : ദില്ലി: സംവരണത്തിന്റെ മേല്‍തട്ട് പരിധി 6
ദില്ലി: സംവരണത്തിന്റെ മേല്‍തട്ട് പരിധി 6 ലക്ഷമാക്കാന്‍ തീരുമാനിച്ചു. നിലവില്‍ ഇത് നാലര ലക്ഷം ആയിരുന്നു. ശുപാര്‍ശ പ്രകാരം 6 ലക്ഷത്തിന് മേല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് സംവരണത്തിന് അര്‍ഹതയുണ്ടാകില്ല. 12 ലക്ഷം രൂപയാക്കണമെന്ന പിന്നോക്ക സമുദായ കമ്മീഷന്റെ ശുപാര്‍ശ തള്ളികൊണ്ടാണ് പുതിയ തീരുമാനം നടപ്പാക്കുന്നത്.
ധനമന്ത്രി പി. ചിദംബരം അധ്യക്ഷനായ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കേന്ദ്ര മന്ത്രിസഭയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്.

സാമൂഹ്യ ക്ഷേമ വകുപ്പ് കഴിഞ്ഞ ജൂണില്‍ തന്നെ മേല്‍തട്ട് പരിധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി സഭക്ക് ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ മന്ത്രിസഭായോഗത്തില്‍ കടുത്ത ഭിന്നത രൂപപ്പെട്ടതിനെതുടര്‍ന്ന് ഉപസമിതിയെ നിയമിക്കുകയായിരുന്നു.
പുതിയ തീരുമാനം നടപ്പിലാക്കുന്നതൊടെ തൊഴില്‍, വിദ്യാഭ്യാസമേഖലയിലെ സംവരണത്തെ ഇത് കാര്യമായി ബാധിക്കും. സംവരണ പരിധി 2008 ലാണ് 4.5 ലക്ഷമാക്കിയത്. നാല് വര്‍ഷം കൂടുമ്പോള്‍ സംവരണ പരിധി പരിശോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
എന്നാല്‍ നഗരങ്ങളിലെ സംവരണ പരിധി 12 ലക്ഷവും, ഗ്രാമപ്രദേശങ്ങളിലെ സംവരണ പരിധി 9 ലക്ഷവുമാക്കണമെന്നാണ് പിന്നോക്ക സമുദായ കമ്മറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ബജറ്റില്‍ിപ്പുണ്ടെങ്കില്‍ ആര്യാടന്‍ രാജി വെക്കണം.