HIGHLIGHTS : കണ്ണൂര്‍ : എംഎസ്എഫ് പ്രവര്‍ത്തകനായ
കണ്ണൂര്‍ : എംഎസ്എഫ് പ്രവര്‍ത്തകനായ തളിപ്പറമ്പ് അരിയില്‍ സ്വദേശി ഷുക്കൂര്‍ കൊലചെയ്യപ്പെട്ട കേസില്‍ സിപിഐഎം കണ്ണൂര്‍ പി ജയരാജനില്‍ നിന്ന് ഇന്ന് വീണ്ടും മൊഴിയെടുക്കും.
പയ്യാമ്പലം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ 11 മണിക്കാണ് മൊഴിയെടുക്കല്‍. ഇതിന്റെ ഭാഗമായി ഗസ്റ്റഹൗസും പരിസരവും പോലീസ് സുരക്ഷ ശക്തമാക്കി. കണ്ണൂര്‍ജില്ലയിലാകെ കനത്ത പോലീസ് നിരീക്ഷണത്തിലാണ്.

കണ്ണൂര്‍ എസ്പി രാഹുല്‍ ആര്‍ നായര്‍,ഡിവൈഎസ്പി സുകുമാരന്‍എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുക്കുക.
ഷുക്കൂര്‍ വധം നടന്ന ദിവസം രാവിലെ പി ജയരാജനും കല്ല്യാശേരി എംഎല്‍എ ടി വി രാജേഷും സഞ്ചരിച്ചിരുന്ന കാര്‍ അരിയില്‍ വെച്ച് ആക്രമിക്കപ്പെട്ടിരുന്നു.