ശോഭാസുരേന്ദ്രന് മറുപടി കളിമണ്ണ് പ്രദര്‍ശിപ്പിച്ച ശേഷം; ശ്വേത മേനോന്‍

ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് തന്നെ കേരളത്തിലെ സദാചാരവാദികള്‍ എതിര്‍ത്ത സിനിമയായിരുന്നു ബ്ലസിയുടെ കളിമണ്‍. ചിത്രത്തില്‍ നായികയായ ശ്വേതാ മേനോന്റെ പ്രസവരംഗം ഷൂട്ട് ചെയ്യ്തുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ മുതല്‍ ഇവര്‍ കേരളത്തില്‍ ഉറഞ്ഞുതുള്ളുകയായിരുന്നു ഇതിനിടയിലാണ് ഒരു ചാനല്‍ ചര്‍ച്ചയില്‍ പ്രമുഖ വനിത രാഷ്ട്രീയ നേതാവായ ശോഭാ സുരേന്ദ്രന്‍ ഈ പ്രസവ ചിത്രീകരണത്തെ കുറിച്ച്  ഇനി ശ്വേത പൂരപ്പറമ്പില്‍ ടിക്കറ്റ് വെച്ച് പ്രസവം കാണിക്കുമോ എന്ന് പരിഹസിച്ചത്. ഈ പ്രസ്ഥാവനയ്‌ക്കെതിരെയാണ് കളിമണ്ണ് പ്രദര്‍ശിപ്പിച്ചതിന്വ ശേഷം മറുപടി നല്‍കുമെന്ന് ശ്വേത പ്രതികരിച്ചത്.

രണ്ടര മണിക്കൂര്‍ സിനിമയില്‍ മുഴുവന്‍ സമയവും പ്രസവം കാണിക്കുന്ന മട്ടിലാണ് ചിലര്‍ പ്രതികരിച്ചത്. എന്നാല്‍ 45 മിനിറ്റ് മാത്രമാണ് പ്രസവ സീന്‍ ഷൂട്ട് ചെയ്തതെന്നും അതും എഡിറ്റ് ചെയ്താണ് സ്‌ക്രീനില്‍ വരുന്നതെന്നും ശ്വേത പറഞ്ഞു. പ്രസവരംഗം ചിത്രീകരിച്ചത് താന്‍ കഴിഞ്ഞ ദിവസം കണ്ടുവെന്നും ശ്വേത വെളിപ്പെടുത്തി. ഒരു മലയാളത്തിലെ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ശ്വേത വനിതാ നേതാവിന്റെ പരാമര്‍ശങ്ങളോട് പ്രതികരിച്ചത്.

കളിമണ്ണിലെ പ്രസവ ചിത്രീകരണത്തെ കുറിച്ച് വിശദമായി തന്നെ അഭിമുഖത്തില്‍ ശ്വേത പറയുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top