HIGHLIGHTS : കോട്ടയം:സോളാര്‍ തട്ടിപ്പു കേസില്‍ സിനിമ സീരിയില്‍ താരം
കോട്ടയം:സോളാര്‍ തട്ടിപ്പു കേസില്‍ സിനിമ സീരിയില്‍ താരം ശാലുമേനോന്‍ പോലീസ് കസ്റ്റഡിയില്‍. കസ്റ്റഡിയിലെടുത്ത ശാലുവിനെ ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. മണക്കാട് റാഫിഖ് അലിയുടെ പരാതിയെ തുടര്‍ന്നാണ് ശാലുവിനെ കസ്റ്റഡിയിലെടുത്തത്. ശാലുവിന്റെ സ്വിഫ്റ്റ് കാറില്‍ തന്നെയാണ് ചോദ്യം ചെയ്യലിനായി കൊണ്ടുപോകുന്നത്. അന്വേഷണ സംഘം മേധാവി എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ അല്പസമയത്തിനുള്ളില്‍ ശാലുവിനെ ചോദ്യം ചെയ്യും.
ശാലുമേനോനെതിരെ ബിജു രാധാകൃഷ്ണനെ രക്ഷപ്പെടുത്താന്‍ സഹായിച്ചതിനുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ സോളാര്‍ തട്ടിപ്പില്‍ ലഭിച്ച പണം പങ്കുവെച്ചതിനും ശാലൂ മേനോനെതിരെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും ഏതൊക്കെ വകുപ്പുകള്‍ ചേര്‍ത്തായിരിക്കും കേസെടുക്കുക എന്ന് തീരുമാനിക്കുക.
