കൊച്ചി: സോളര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ശാലു മേനോന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള അനേ്വഷണ സംഘത്തിന്റെ നീക്കം ഉന്നത ഇടപെടല്‍ മൂലം തടഞ്ഞു. കേസുമായി ബന്ധപ്പെട്ട് ടീം സോളാറിന്റെ പതിനഞ്ചോളം ബാങ്ക് അക്കൗണ്ടുകള്‍ അനേ്വഷണ സംഘം മരവിപ്പിച്ചിരുന്നു. തട്ടിപ്പ് കേസില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ടീം സോളാറിന് പിന്നാലെ ശാലു മേനോന്റെ അക്കൗണ്ടുകളും മരവിപ്പിക്കാന്‍ അനേ്വഷണ സംഘം ശ്രമം തുടങ്ങിയത്.
എന്നാല്‍ ഉന്നത ഇടപെടല്‍ മൂലം ശാലുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ വിശദമായി പരിശോധിക്കാന്‍ പോലും അനേ്വഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. സോളാര്‍ തട്ടിപ്പില്‍ പ്രതികള്‍ ശിക്ഷിക്കപെടുകയാണെങ്കില്‍ തട്ടിപ്പിനിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായാണ് പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ തീരുമാനമായത്.




