HIGHLIGHTS : തൃശൂര്‍: സോളാര്‍തട്ടിപ്പ് കേസില്‍ നടി ശാലു മേനോനെതിരെ
തൃശൂര്‍: സോളാര്‍തട്ടിപ്പ് കേസില്‍ നടി ശാലു മേനോനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇന്ന് തൃശൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശാലുവിനെതിരെ കേസെടുക്കണമെന്ന് ഉത്തരവിട്ടതിനെ തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് പോലീസാണ് കേസെടുത്തത്.
സോളാര്‍ തട്ടിപ്പു കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനെ രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് ശാലുവിനെ അറസ്റ്റ് ചെയ്തത്. ബിജു ശാലുവിന്റെ കാറിലാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്. ശാലുവിന്റെ മൊബൈല്‍ ഫോണാണ് രക്ഷപ്പെടുന്ന സമയത്ത് ബിജു നിരന്തരം ഉപയോഗിച്ചിരുന്നത്.

ഈ കേസില്‍ ശാലു മേനോനെ പോലീസ് ചോദ്യം ചെയ്തിരുന്നു. കേരള രഷ്ട്രീയത്തില്‍ ആഭ്യന്തര മന്ത്രി അടക്കമുള്ളവരുമായി ശാലുവിനുള്ള അടുത്ത ബന്ധമാണ് ഇവരെ അറസ്റ്റ് ചെയ്യാത്തതിന് കാരണമെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. അവസാനം കോടതിയിടപെട്ടാണ് ഇപ്പോള്‍ ശാലുവിനെതിരെ കേസെടുത്തിട്ടുള്ളത്.
MORE IN പ്രധാന വാര്‍ത്തകള്‍
