വെസ്റ്റേണ്‍ വേഷമണിഞ്ഞതിന് ഭര്‍ത്താവ് ഭാര്യയെ കൊന്നു.

ഇറ്റലി : പാശ്ചാത്യവേഷങ്ങള്‍ അണിയുകയും പശ്ചാത്യ ജീവിത ശൈലിയില്‍ ജീവിക്കുകയും ചെയ്തതിന് ഭാര്യയെ ഇന്ത്യക്കാരനായ ഭര്‍ത്താവ് കൊലപ്പെടുത്തി. കഴുത്തു ഞെരിച്ച് കൊന്നതിനുശേഷം പുഴയിലെറിയുകയായിരുന്നു.

 

ഇറ്റലിയിലെ പിലന്‍സിയില്‍ ഇന്ത്യന്‍ വംശജനായ കല്‍ബീര്‍ സിങാണ് 3 മാസം ഗര്‍ഭിണിയായ തന്റെ ഭാര്യയെ ഇത്തരത്തില്‍ കൊലപ്പെടുത്തിയത്. ഇവര്‍ക്ക് 5 വയസ്സുള്ള ഒരു മകനുമുണ്ട്.

കല്‍ബീര്‍ സിങിന്റെ ഭാര്യ ബല്‍വീന്ദര്‍ കൗറിനെ കഴിഞ്ഞ മൂന്നുമാസത്തിലേറെയായി കാണാനില്ലായിരുന്നു. ഇതെ തുടര്‍ന്ന് ഇവരുടെ പിതാവ് മെയ് ഒന്നിന് പോലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പോ നദിക്കരയില്‍ നടക്കാനിറങ്ങിയ പെണ്‍കുട്ടികളാണ് ബല്‍വീന്ദര്‍ കൗറിന്റെ മൃതദേഹം പുഴയില്‍ കണ്ടത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കല്‍ബീര്‍ സിങ് കുറ്റം സമ്മതിക്കുകയായിരുന്നു.

 

ഇന്ത്യന്‍ സംസ്‌ക്കാരമുപക്ഷേിച്ച് പാശ്ചാത്യ രീതികളിലേക്ക് പോയാല്‍ തന്റെ ഭാര്യ നഷ്ടപ്പെടുമെന്ന ഭയത്താലാണ് ഭാര്യയെ കൊന്നതെന്ന് കല്‍ബീന്ദര്‍ പോലീസിനോട് സമ്മതിച്ചു.

Share news
error: Content is protected !!
Scroll to Top