താനൂരില്‍ സിപിഐഎം പഞ്ചായത്ത് അംഗത്തിന്റെ വീട്ടിലെ കിണറ്റില്‍ കരിഓയിലൊഴിച്ചു.

HIGHLIGHTS : താനൂര്‍:

താനൂര്‍: താനാളൂര്‍ പഞ്ചായത്ത് സിപിഐ എം അംഗത്തിന്റെ വീട്ടിലെ കിണറ്റില്‍ സാമൂഹ്യ വിരുദ്ധര്‍ കരി ഓയില്‍ ഒഴിച്ചു. പഞ്ചായത്ത് 18 -ാം വാര്‍ഡംഗവും സിപിഐഎം താനൂര്‍ ഏരിയാ കമ്മറ്റി അംഗവുമായ പട്ടരുപറമ്പില്‍ പാതായിക്കരമന സതീശന്റെ വീട്ടിലെ കിണറ്റിലാണ് കരിഓയിലൊഴിച്ചത്. ഞായറാഴ്ച രാവിലെയാണ് കിണറ്റില്‍ കരിഓയില്‍ ഒഴിച്ചത് കണ്ടത്.

കെഎസ്ടിഎ താനൂര്‍ ഉപജില്ല കമ്മിറ്റി ഓഫീസ് ആക്രമിക്കുകയും ഡിവൈഎഫ്‌ഐ ഓഫീസിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തതിന് പിറകെയാണിത്. പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് ആക്രമം.
താനൂര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് താനൂര്‍ എസ്‌ഐ സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മലപ്പുറത്തുനിന്നും ഡോഗ് സ്‌ക്വോഡും എത്തി. പി സതീശന്‍ താനൂര്‍ രായിമംഗലം എസ്എംഎം ഷയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്ററും ശാസ്ത്ര സാഹിത്യ പരിഷത്ത് തിരൂര്‍ മേഖലാ കമ്മറ്റിയംഗവുമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!