വിശ്വാസികള്‍ സല്‍മാന്‍ ഖാന്റെ സിനിമകള്‍ കാണരുത്; മുസ്ലീം മത പണ്ഡിതന്‍

salmankhanദില്ലി: വിശ്വാസികള്‍ ആരും തന്നെ ഈദ് ആഘോഷങ്ങള്‍ക്കിടയില്‍ സല്‍മാന്‍ ഖാന്റെ സിനിമകള്‍ കാണരുതെന്ന് മുസ്ലീം മത പണ്ഡിതന്‍. പെരുന്നാള്‍ നമസ്‌കാരത്തോടനുബന്ധിച്ച് ഭോപ്പാലില്‍ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം പണ്ഡിതന്‍ ആവശ്യപ്പെട്ടത്. ഈദ്ഗാഹില്‍ സംസാരിക്കവെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

എല്ലാ വര്‍ഷവും ഈദില്‍ അയാളുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യാറുണ്ടെന്നും അതുകൊണ്ട് തന്നെ നിങ്ങള്‍ ആരും തന്നെ ഈദ് ആഘോഷങ്ങളില്‍ സിനിമ കാണാന്‍ പോകരുതെന്നുമായിരുന്നു ഗാസി പറഞ്ഞത്. റംസാന്‍ റിലീസായിരുന്ന സല്‍മാന്‍ ചിത്രം കിക് 100 കോടി ക്ലബ്ബില്‍ സ്ഥാനം പിടിച്ചതിന് പിന്നാലെയാണ് സല്‍മാന്‍ ഖാന്റെ ചിത്രത്തിനെതിരെ ഗാസിയുടെ ഈ ആഹ്വാനം.

Share news
error: Content is protected !!
Scroll to Top