HIGHLIGHTS : ചെന്നൈ: കേന്ദ്രമന്ത്രി വിലാസ്റാവു ദേശ്മുഖ് (67) അന്തരിച്ചു.
ചെന്നൈ: കേന്ദ്രമന്ത്രി വിലാസ്റാവു ദേശ്മുഖ് (67) അന്തരിച്ചു. ചെന്നൈയിലെ ഗ്ലോബല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കരളും വൃക്കകളും തകരാറായതിനെ തുടര്‍ന്നു ചികിത്സയിലായിരുന്നു. കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാക്കാനിരിക്കെയാണ് ചെന്നൈ ഗ്‌ളോബല്‍ ആശുപത്രിയില്‍ വിലാസ്‌റാവുവിന്റെ അന്ത്യമുണ്ടായത്. മന്ത്രിസഭയില്‍ ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ ചുമതല വഹിച്ചുവരികയായിരുന്നു. രണ്ടു തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നുണ (1999- 2003, 2004- 2008).
മഹാരാഷ്ട്രയിലെ ലത്തൂര്‍ ജില്ലയിലെ ബാഭല്‍ഗണില്‍ 1945 ലാണ് വിലാസ് റാവുവിന്റെ ജനനം. നിയമപഠനത്തിന് ശേഷം പൊതുജീവിതം ആരംഭിച്ചു. യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ വിലാസ് റാവു സ്വന്തം ഗ്രാമമായ ബാഭാല്‍ഗാവിലെ പഞ്ചായത്ത് അംഗമായാണ് 1974 ല്‍ പൊതുജീവിതം ആരംഭിക്കുന്നത്. 1980 ല്‍ നിയമസഭയിലെത്തി.
ഭാര്യ: വൈശാലി മക്കള്‍: അമിത്, റിതേഷ്, ദീരജ് . ഇതില്‍ അമിത് ലാത്തുര്‍ എംഎല്‍എയും റിതേഷ് ബോളിവുഡ് താരവുമാണ്.