HIGHLIGHTS : വിലക്കയറ്റത്തിനെതിരെയും
തിരു : വിലക്കയറ്റത്തിനെതിരെയും, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് സിപിഐഎം സക്രട്ടറിയേറ്റിലും കളക്ടറേറ്റുകള്‍ക്ക് മുന്നിലും നടത്തുന്ന ഉപരോധ സമരം തുടങ്ങി.
പുലര്‍ച്ച് 4 മണിയോടെ തന്നെ നൂറുകമക്കിന് പ്രവര്‍ത്തകര്‍ ഇവിടങ്ങളില്‍ ഉപരോധം തുടങ്ങി. സ്ത്രീകളടക്കമുള്ള സിപിഐഎം പ്രവര്‍ത്തകര്‍ പുലര്‍ച്ചെതന്നെ സക്രട്ടറിയേറ്റിന്റെ ഗെയ്റ്റുകള്‍ക്ക് മുന്നില്‍ എത്തിക്കഴിഞ്ഞു.

സിപിഐഎം തിരുവനന്തപുരം ജില്ലാ സക്രട്ടറി കടകമ്പളളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് സക്രട്ടറിയേറ്റ് വളഞ്ഞിരിക്കുന്നത്.
എനന്ാല്‍ 6 മണിക്ക് മുമ്പ് തന്നെ പല മന്ത്രിമാരും കന്റോണ്‍മെന്റ് ഗെയ്റ്റുവഴി സക്രട്ടറിയേറ്റിന് ഉള്ളില്‍ പ്രവേശിച്ചുകഴിഞ്ഞു. വന്‍സുരക്ഷാ സന്നാഹമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
സെക്രട്ടറിയേറ്റ് ഉപരോധം രാവിലെ 9ന് സിപിഐഎം സംസ്ഥാന സക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.കൊല്ലത്ത് പ്രതിപക്ഷനേതാവ് വ്എസ് അച്ചുതാനന്ദനും ആലപ്പുഴയില്‍ എംഎ ബേബിയും കണ്ണൂരില്‍ കൊടിയേരി ബാലകൃഷ്ണനും ഉല്‍ഘാടനം ചെയ്യും.