HIGHLIGHTS : തിരു: വിലകയറ്റത്തെ കുറിച്ച് സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച്
സിപിഐയിലെ പി തിലോത്തമനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് സംസ്ഥാനത്ത് നിലവിലുണ്ടോ എന്നും ഭക്ഷ്യ വകുപ്പ് നോക്കുകുത്തിയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

അതേസമയം വിലകയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും പ്രതിപക്ഷം സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ബ്രാന്‍ഡഡ് അരിയുടെ വില നോക്കി വിലകയറ്റമുണ്ടെന്ന് പറയുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബും തള്ളി. മുഖ്യ മന്ത്രിയുടെയും മന്ത്രി അനൂപ് ജേക്കബിന്റെയും മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി.