വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കപ്യാര്‍ അറസ്റ്റില്‍

ഗുരുവായൂര്‍: വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറുകയും ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യ്ത കപ്യാര്‍ അറസ്റ്റില്‍. തൊഴിയൂര്‍ സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂളിന് സമീപത്ത് പെട്ടികട നടത്തുന്ന പള്ളിയിലെ കപ്യാരുകൂടിയായ തൊഴിയൂര്‍ ഉലക്കേങ്ങല്‍ കുര്യാക്കോസി(53)നെയാണ് വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ അറസ്റ്റു ചെയ്തത്.

അമ്പതോളം വിദ്യാര്‍ത്ഥിനികളാണ് കടയില്‍ വരുന്ന സമയത്ത് തങ്ങളെ അപമാനിച്ചുവെന്ന് പരാതിപ്പെട്ടിരിക്കുന്നത്. ഈ വിവരമറിഞ്ഞ് സ്‌കൂളിലെ ആണ്‍കുട്ടികള്‍ ഇയാളെ ചോദ്യം ചെയ്‌തെങ്കിലും കുര്യാക്കോസ് ഇവരെ ഭീഷണിപ്പെടുത്തുകയാണുണ്ടായത്. തുടര്‍ന്ന് പെണ്‍കുട്ടികള്‍ ഹെഡ്മിസ്ട്രസ്സിനോട് പരാതിപ്പെടുകയും തുടര്‍ന്ന് ഹെഡ്മിസ്ട്രസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് പെണ്‍കുട്ടികളില്‍ നിന്ന് മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ചാവക്കാട് കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഭാര്യയും നാലു കുട്ടികളുമുള്ള കുര്യാക്കോസ് ആഞ്ഞൂര്‍ റോമന്‍ കത്തോലിക്കാ പള്ളിയിലെ കപ്യാരാണ്

 

Share news
error: Content is protected !!
Scroll to Top