വിദ്യാബാലന്‍ മലയാളത്തിലേക്ക്

ബോളിവുഡിന്റെ മിന്നും താരം വിദ്യാബാലന്‍ മലയാളത്തില്‍ നായികായായെത്തുന്നു. മമ്മുട്ടിയും പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തുന്ന അരിവാള്‍ ചുറ്റിക നക്ഷത്രത്തിലാണ് വിദ്യനായികയായെത്തുന്നത്.
സന്തോഷ് ശിവന്റെ ഉറുമിയില്‍ വിദ്യ അതിഥിവേഷത്തില്‍ അഭിനയിച്ചിരുന്നു.
കൊച്ചിയില്‍ വെച്ച് സംവിധായകന്‍ അമല്‍ നീരദുമായി വിദ്യ ചിത്രത്തെ കുറിച്ച് ചിര്‍ച്ച നടത്തിയിരുന്നു. കഥ ഇഷ്ടമായ വിദ്യ ചിത്രത്തില്‍ അഭിനയിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. ഈവര്‍ഷം ഒക്ടോബറിന് ശേഷമുള്ള ഡേറ്റാണ് വിദ്യ നല്‍കിയിരിക്കുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്.

1940-50 കളില്‍ കേരളത്തില്‍ ഉണ്ടായിരുന്ന രാഷ്ട്രീയ സാമൂഹികാവസ്ഥയാാണ്് അരിവാള്‍ചുറ്റിക നക്ഷത്രം പറയുന്നത്.
പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഓഗസ്റ്റ് സിനിമയാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

Share news
error: Content is protected !!
Scroll to Top