HIGHLIGHTS : തിരു: വിഎസ്സിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ
തിരു: വിഎസ്സിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ സുരേഷ്, വികെ ശശീധരന്‍, പ്രസ്സ് സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിരെ സിപിഎം പുറത്താക്കി. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കി എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.
ഇവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം ഇന്ന് നടന്ന സംസ്ഥാനകമ്മിറ്റി അംഗീകരിക്കുകയായിരുന്നു. പേഴ്‌സണല്‍ സെക്രട്ടറിയായ സുരേഷിന് പാലക്കാട് കല്‍മണ്ഡപം ബ്രാഞ്ചിലും വി കെ ശശീധരന് പുലാമന്തോള്‍ ബ്രാഞ്ചിലും ബാലകൃഷ്ണന് കന്റോണ്‍മെന്റ് ബ്രാഞ്ചിലുമാണ് അംഗത്വം.
വിഎസിന്റെ ഓഫീസില്‍ നിന്ന് മാധ്യാമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തിനല്‍കുന്നു എന്ന ആരോപണം അന്വേഷിച്ച വൈക്കം വിശ്വനും വിജയരാഘവനുമടങ്ങിയ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ പുറത്താക്കിയതിനെ കുറിച്ച് പ്രതികരിക്കാന്‍ വിഎസ് തയ്യാറായില്ല. നടപടിയുണ്ടായാല്‍ അപ്പോള്‍ പ്രതികരിക്കാമെന്നാണ് മാധ്യമങ്ങളോട് നേരത്തെ പറഞ്ഞിരുന്നത്.