HIGHLIGHTS : ആണവ വിരുദ്ധ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍
തിരു : ആണവ വിരുദ്ധ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ കൂടം കുളത്തേക്ക് പുറപ്പെടുന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍ സമരകേന്ദ്രമായ ഇടയന്തക്കരയിലെത്താതിരിക്കാന്‍ തമിഴ്‌നാട് പോലീസ് മുന്‍കരുതലുകള്‍ തുടങ്ങി. കൂടംകുളത്ത്് എത്തുന്നതിന് മുന്‍പ് തന്നെ അദേഹത്തെ തടയാനാണ് പ്ലാന്‍.
രൂക്ഷമായ സമരം നടക്കുന്ന കൂടംകുളത്തേക്ക് കേരളത്തിന്റെ പ്രതിപക്ഷനേതാവ് എത്തിക്കഴിഞ്ഞാല്‍ സുരക്ഷാഭീക്ഷണിയുണ്ടെന്ന് കാണിച്ച് തമിഴ്‌നാട് പോലീസ് കേരളപോലീസിന് കത്ത് നല്‍കിയിരുന്നു. ഈ കത്ത് ഇന്നലെ വൈകീട്ട് കേരള പോലീസ് മേധാവി കെ എസ് ബാലസുബ്രഹ്മണ്യം വി എസ്സിന് കൈമാരിയിരുന്നു. എന്നാല്‍ വി എസ് എന്തുതന്നെയായാലും കൂടംകുളത്തേക്ക് പോകുമെന്നാണ് അറിയിച്ചത്.
ഉച്ചയ്ക്ക് കന്യാകുമാരിയിലെത്തുന്ന വി എസ് 2 മണിയോടെ കൂടംകുളത്തേക്ക് പോകാനാണ് പ്ലാന്‍. ഇടയന്തകരയിലെ സമരപന്തലില്‍ ഒരു മണിക്കൂര്‍ ചിലവഴിക്കാന്‍ പരിപാടിയുണ്ടെന്നാണ് അദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
സമരപന്തലില്‍ വി എസ് എത്തുകയാണെങ്കില്‍ അത് അതിവൈകാരിക രംഗങ്ങള്‍ സൃഷ്ടിക്കുമെന്ന് തമിഴ്‌നാട് പോലീസ് കണക്കുകൂട്ടുന്നുണ്ട്. ഇത് സമരക്കാര്‍ക്ക് വലിയ ഊര്‍ജ്ജം നല്‍കുമെന്നാണ് പോലീസ് വിലയിരുത്തല്‍.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അയല്‍ സംസ്ഥാനത്തെ പ്രതിപക്ഷനേതാവ് സമരപന്തലിലെത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.