HIGHLIGHTS : തിരു: ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് മോട്ടോര്‍ വാഹന തൊഴിലാളികള്‍ സംസ്ഥാന
തിരു: ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് മോട്ടോര്‍ വാഹന തൊഴിലാളികള്‍ സംസ്ഥാന വ്യാപകമായി ആരംഭിച്ച പണിമുടക്ക് ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്.
സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക്. ഇന്ധനവില വര്‍ധനവ് പിന്‍വലിക്കുന്നതടക്കം പത്ത് ആവശ്യങ്ങളാണ് സംയുക്ത ട്രേഡ് യൂണിയന്‍ മുന്നോട്ട് വെച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം പെട്രോളിന് 2 രൂപ 35 പൈസയും ഡീസലിന് 50 പൈസയും വര്‍ധിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മോട്ടോര്‍ തൊഴിലാളികള്‍ സമരം പ്രഖ്യാപിച്ചത്.

സ്വകാര്യ ബസ്, ലോറി, ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങളൊന്നും തന്നെ നിരത്തിലിറങ്ങിയിട്ടില്ല. അതെ സമയം സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്. കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നുണ്ട്.
പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ വിവിധ പരീക്ഷകള്‍ മാറ്റിവെച്ചു. കാലിക്കറ്റ്, എംജി,കേരള യൂണിവേഴ്‌സിറ്റികളാണ് പരീക്ഷ മാറ്റിവെച്ചത്. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പരീക്ഷകളും മാറ്റിവെച്ചു. എന്നാല്‍ പിഎസ്‌സി പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ല.