HIGHLIGHTS : ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണക്കേസില്‍ ഇന്ന് രാവിലെ തൂക്കിലേറ്റപെട്ട മുഹമ്മദ് അജ്മല്‍ കസബ് തങ്ങളുടെ 'ഹീറോ' യാണെന്നും ഇനിയും
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണക്കേസില്‍ ഇന്ന് രാവിലെ തൂക്കിലേറ്റപെട്ട മുഹമ്മദ് അജ്മല്‍ കസബ് തങ്ങളുടെ ‘ഹീറോ’ യാണെന്നും ഇനിയും കൂടുതല്‍ ആക്രമണങ്ങള്‍ക്ക് ഉത്തേജകമാണെന്നും മുതിര്‍ന്ന ലഷ്‌കര്‍-ഇ-ത്വയ്ബ കമാന്റര്‍. മറ്റുള്ള പോരാളികള്‍ക്ക് ഒരു വഴികാട്ടിയാണ് കസബെന്ന് ഇയാള്‍ പറഞ്ഞു.
അജ്മല്‍ കസബിനെ് ഇന്ന് രാവിലെ 7.30 നാണ് പൂണൈ യാര്‍വാദ ജയിലില്‍ വെച്ച് തൂക്കികൊന്നത്. 166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തില്‍ പിടിക്കപ്പെട്ട ഏക ഭീകരന്‍ കസബാണ്.

പാക്കിസ്താന്‍-താലിബാന്റെ പ്രതികരണം മറ്റൊാരു തരത്തിലായിരുന്നു. ഈ വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് സംശയമില്ലെന്നും, ഒരു പാക്കിസ്ഥാന്‍ മുസ്ലിം ഇന്ത്യന്‍ മണ്ണില്‍ തൂക്കിലേറ്റപ്പെടുന്നത് കനത്ത നഷ്ടമാണെന്നുമാണ് താലിബാന്‍ വക്താവ് ഇസ്ഹാനുള്ള ഇസാന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം.
അജ്മല്‍ കസബിന്റെ മൃതദേഹം പൂണൈയില്‍ സംസ്‌കരിച്ചു
Photo courtesy : IBN