Section

malabari-logo-mobile

ലീഗിനെതിരെ എന്‍എസ്എസ്സും എസ്എന്‍ഡിപിയും ഒന്നിക്കുന്നു

HIGHLIGHTS : തിരു : അണ്‍ എയ്ഡഡ്് -എയ്ഡഡ് സ്‌കൂള്‍ വിവാദത്തില്‍ സാമുദായിക സംഘടനകളും

തിരു : അണ്‍ എയ്ഡഡ്് -എയ്ഡഡ് സ്‌കൂള്‍ വിവാദത്തില്‍ സാമുദായിക സംഘടനകളും കക്ഷിചേരുന്നു. വിദ്യഭ്യാസ മേഖലയില്‍ മുസ്ലിം ലീഗ് അടക്കിവാഴുന്നു എന്ന ആരോപണവുമായി എന്‍എസ്എസ്സും എസ്എന്‍ഡിപിയും ഒന്നിക്കുന്നു.

സര്‍ക്കാറിന്റെ ഈ വിഷയത്തിലെ നിലപാടുകള്‍ക്കെതിരെ മുന്നോക്ക സമുദായങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനക്ക് പിന്നാലെ തങ്ങള്‍ അതിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് എന്‍എസ്എസ്സും രംഗത്തെത്തി.

മുഖ്യമന്ത്രിക്കും മുസ്ലിംലീഗിനുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് എന്‍എസ്എസ്സ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നടത്തിയിരിക്കുന്നത്. വെള്ളാപ്പള്ളിയുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന കാര്യം തങ്ങള്‍ ഫോണില്‍ സംസാരിച്ചു കഴിഞ്ഞുവെന്നും സുകുമാരാന്‍ നായര്‍ വ്യക്തമാക്കി കഴിഞ്ഞു. മല്പുറത്തെ ഈ 35 സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും എന്‍എസ്എസ് ആവശ്യപ്പെട്ടു.

നെയ്യാറ്റിന്‍ക്കര ഉപതെരഞ്ഞെടുപ്പില്‍ തങ്ങളുടെ ‘സമദൂര’മാണ് യുഡിഎഫിന് തുണയായതെന്ന് പറഞ്ഞ് ഊറ്റം കൊണ്ട എന്‍എസ്എസ്സ് ദിവസങ്ങള്‍ക്കുള്ളില്‍ നിലപാട് മാറ്റുന്നതും ചര്‍ച്ചാ വിഷയമായികഴിഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!