ലഹരിവിരുദ്ധ പോരാട്ടത്തില്‍ എല്ലാ പേരും പങ്കുചേരണം: ഗവര്‍ണര്‍

തിരുവനന്തപുരം:ലഹരി വിരുദ്ധ പേരാട്ടത്തില്‍ എല്ലാപേരും പങ്കുചേരണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ആന്റി നര്‍ക്കോട്ടിക് സെന്റര്‍ ഓഫ് ഇന്ത്യ, കേരള ഘടകത്തിന്റെ നേതൃത്വത്തില്‍ വി.ജെ.ടി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലഹരിക്കെതിരെ സര്‍ക്കാര്‍ നടപ്പാക്കുന്ന വിമുക്തി പദ്ധതി വിജയകരമായി തുടരുന്നുവെന്നും സ്‌കൂള്‍തലം മുതല്‍ ബോധവത്കരണം നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.   ചടങ്ങില്‍ ഗവര്‍ണര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  ലഹരിക്കെതിരായ മികച്ച ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് അദ്ദേഹം അവാര്‍ഡുകള്‍ വിതരണം ചെയ്തു.  മേയര്‍ വി.കെ. പ്രശാന്ത,്  എം.എല്‍. എ വി.എസ്. ശിവകുമാര്‍, എന്നിവര്‍ സന്നിഹിതരായിരുന്നു.

Share news
error: Content is protected !!
Scroll to Top