റോസക്കുട്ടി ടീച്ചര്‍ സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷ.

തിരു: സംസ്ഥാനവനിതാകമ്മീഷന്‍ അധ്യക്ഷയായി കെ.സി റോസക്കുട്ടി ടീച്ചര്‍ ചുമതലയേറ്റു. നഴ്‌സിംങ് മേഖലയിലെ പെണ്‍കുട്ടികള്‍ ഏറെ ദുരിതം അനുഭവിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കമ്മീഷന്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു. നഴ്‌സുമാരുടെ മിനിമം വേതനം ഉറപ്പാക്കാന്‍ ഗവണ്‍മെന്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top