HIGHLIGHTS : പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയ്ല്‍വേ ഗേറ്റിന്
പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയ്ല്‍വേ ഗേറ്റിന് ഇരു വശത്തും റോഡിന് ഇരുവശത്തുമായി റെയില്‍വ് കുഴിച്ച കുഴികള്‍ അപകടക്കെണിയാകുന്നു. യാതൊരു സുരക്ഷാ നിര്‍ദേശങ്ങളും പ്രദര്‍ശിപ്പിക്കാതെ നിര്‍മിക്കുന്ന ഈ കുഴി കാല്‍നടയാത്രക്കാര്‍ക്കും ബൈക്ക് യാത്രക്കാര്‍ക്കുമാണ് ഏറെ ദുരിതം സൃഷ്ടിക്കുന്നത്. ഗെയ്റ്റ് അടയ്ക്കുമ്പോളാണ് ഇത് കൂടുതല്‍ ദുഷ്കരമാകുന്നത്. നിരവധിപേരാണ് തലനാരിഴക്ക് ഈ കുഴിയില്‍ വീഴാതെ രക്ഷപ്പെട്ടത്.
ഷൊര്‍ണൂര്‍ മംഗലാപുരം റെയില്‍വേ പാത വൈദ്യുതീകരിക്കുന്നതിന്റെ ഭാഗമായി റെയില്വേഗേറ്റുകളുടെ മുന്നില്‍ ഉയരംകൂടിയ വാഹനങ്ങള്‍ കടന്നുപോകാതിരിക്കാനായി നിര്‍മിക്കുന്ന കവാടത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ കുഴി എടുത്തിരിക്കുന്നത്.


എത്രയും പെട്ടെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് നേരിട്ട് കൊണ്ടിരിക്കുന്ന ഈ ബുദ്ധിമുട്ട് അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകരുടെ ആവശ്യം.