HIGHLIGHTS : ദില്ലി : രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് മുന്‍രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാം തന്റെ നിലപാട് വ്യതമാക്കി. രണ്ടാംതവണ
ദില്ലി : രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് മുന്‍രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാം തന്റെ നിലപാട് വ്യതമാക്കി. രണ്ടാംതവണ രാഷ്ട്രപതിയാവാന്‍ താല്പര്യമില്ലെന്നും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ മത്സരിക്കാന്‍ തന്റെ മനസാക്ഷി അനുവദിക്കുന്നില്ലെന്നും കലാം പറഞ്ഞു.
രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാന്‍ കലാമിനുമേല്‍ ബിജെപിയും തൃണമുല്‍കോണ്‍ഗ്രസും സമ്മര്‍ദ്ദം ചെലുത്തുന്നതിനിടയിലാണ് അദേഹത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്.

മത്സരിക്കാന്‍ കലാം ഇല്ലെന്ന് വ്യക്തമാക്കിയതോടെ രാഷ്ട്രപതി സ്ഥാനത്തേക്ക് ബിജെപിയ്ക്ക് പുതിയസ്ഥാനാര്‍ത്ഥിയെ കണ്ടെത്തേണ്ടി വരും.
രാഷ്ട്രപതി സ്താനാര്‍ത്ഥി കാര്യത്തില്‍ അഭിപ്രായ സമന്വയം ഉണ്ടെങ്കില്‍ മാത്രമേ മത്സരിക്കുകയുള്ളുവെന്ന് നേരത്തെ കലാം നിലപാട് വ്യക്തമാക്കിയിരുന്നു. അതെസമയം രാഷഅട്രപതിയായി പ്രഖ്യാപിച്ച പ്രണബ് മൂഖര്‍ജിക്കെതിരെ മത്സരിക്കരുതെന്ന് യുപിഎ കലാമിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കലാമിപ്പോള്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.