HIGHLIGHTS : ദില്ലി : വരാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍
ദില്ലി : വരാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപി സാംഗ്മയെ പിന്‍തുണയ്ക്കും. ദില്ലിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സുഷമാ സ്വരാജാണ് ഈ കാര്യം അറിയിച്ചത്.
അതെസമയം ബിജെപി പിന്‍തുണ പ്രഖ്യാപിച്ചെങ്കിലും എന്‍ഡിഎയില്‍ സമവായമുണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. സഖ്യകക്ഷിളായ ശിവസേന പ്രണബ് മൂഖര്‍ജിക്ക് പിന്‍തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. ഐക്യജനദാതള്‍ സാഗ്മയെ പിന്‍തുണയ്ക്കില്ലെന്ന് ഏറെക്കുറേ ഇപ്പോള്‍ തന്നെ ഉറപ്പായിട്ടുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ സുഷമാ സ്വരാജിനൊപ്പം അരുണ്‍ജെറ്റ്‌ലിയും പങ്കെടുത്തു.