Section

malabari-logo-mobile

രാജീവ് വധം; വധശിക്ഷ നടപ്പാക്കരുതെന്ന് ശിക്ഷ വിധിച്ച ജഡ്ജി

HIGHLIGHTS : മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷയ്ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികളുടെ വധശിക്ഷ നടപ്പിലാക്കരുതെന്ന് ജസ്റ്റിസ് കെ ടി തോമസ്. 22 വര്‍ഷം മുമ്പ് ഈ ശിക്ഷ വിധിച്ച ഡിവിഷന്‍ ബഞ്ചിലെ ജഡ്ജിമാരിലൊരാളാണ് ജസ്റ്റിസ് കെടി തോമസ്. അത്യപൂര്‍വ്വമാണ് ഇത്തരത്തില്‍ ശിക്ഷ വിധിച്ച ജഡ്ജി തന്നെ ശിക്ഷ റദ്ധാക്കണമെന്ന അഭിപ്രായം ഉന്നയിച്ചിരിക്കുനത്.

22 വര്‍ഷം മുമ്പ് വിധിച്ച ശിക്ഷ ശരിയായിരുന്നെന്നും എന്നാല്‍ 22 വര്‍ഷം ജയിലിലിട്ടതിന് ശേഷം ഇപ്പോള്‍ വധശിക്ഷ നടപ്പിലാക്കുകയാണെങ്കില്‍ ഒരു കേസില്‍ ഇരട്ടശിക്ഷ നല്‍കുന്നതിന് തുല്ല്യമാണെന്നും ഇത് അങ്ങേയറ്റം ക്രൂരവും മനുഷ്യത്വ രഹിതവുമാണെന്നും ജസ്റ്റിസ് കെ ടി തോമസ് അഭിപ്രായപ്പെട്ടു.

ഒരു സ്വകാര്യ ചാനലിനനുവദിച്ച അഭിമുഖത്തിലാണ് കെ ടി തോമസ് ഇക്കാര്യം പറഞ്ഞത്.

രാജീവ് ഗാന്ധി വധക്കേസില്‍ 26 പ്രതികളാണുണ്ടായിരുന്നത്. ഇവരില്‍ 7 പേര്‍ക്ക് ശിക്ഷ ലഭിച്ചു. നളിനി, മുരുകന്‍, ശാന്തന്‍, പേരരിവാളന്‍ എന്നീ നാലുപേര്‍ക്ക് വധ ശിക്ഷയാണ് വിധിച്ചത്. ഇതില്‍ നളിനിയുടെ ശിക്ഷ ജീവപര്യനന്തമാക്കി കുറച്ചിരുന്നു.

ഈ വിധി ന്യായം പുറപ്പെടുവിക്കുമ്പോള്‍ നളിനിക്ക് വധ ശിക്ഷ നല്‍കരുതെന്ന്് താന്‍ ആവശ്യപ്പെട്ടിരുന്നതായി കെ ട്ി തോമസ് വ്യക്തമാക്കി.

ഇപ്പോള്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുരുകന്‍, ശാന്തന്‍, പ്രരിവാളന്‍ എന്നിവരുടെ ശിക്ഷ നടപ്പാക്കരുതെന്നാണ് ജസ്റ്റിസ് തോമസ് ആവശ്യപ്പെട്ടിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!