HIGHLIGHTS : ദില്ലി: കോര്‍പ്പറേറ്റ് അനുകൂല സാമ്പത്തിക പരിഷ്‌കാരങ്ങള്‍ എന്തുവിലകൊടുത്തും
ദില്ലി: കോര്‍പ്പറേറ്റ് അനുകൂല സാമ്പത്തിക പരിഷ്‌കാരങ്ങള്‍ എന്തുവിലകൊടുത്തും തുടരുമെന്നും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ വേഗത്തിലാക്കുമെന്നും റെയില്‍വേ നിരക്ക് ഉടന്‍ വര്‍ധിപ്പിക്കാന്‍ വ്യക്തമായ സൂചന നല്‍കിയതായും പ്രധാനമന്ത്രി. നിരക്കുകള്‍ യുക്തിസഹമാക്കാന്‍ റെയില്‍ താരിഫ് അതോറിറ്റിക്ക് രൂപം നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സര്‍ക്കാറിന്റെ പരിഷ്‌ക്കാരങ്ങളെ എതിര്‍ക്കുന്നവര്‍ ആഗോളയാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കാത്തവരോ കാലഹരണപ്പെട്ട ആശയസംഹിതകളില്‍ കുടിങ്ങികിടക്കുന്നവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ വ്യവസായികളുടെ സംഘടനയായ ഫിക്കയുടെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കവെയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.