HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണം തുടങ്ങുന്നതിന് മുമ്പ് തന്നെ ടോള്‍ പിരിവ് ഉണ്ടാകുമെന്ന് അറിയിച്ചിരിക്കെ നിര്‍മാണം
പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണം തുടങ്ങുന്നതിന് മുമ്പ് തന്നെ ടോള്‍ പിരിവ് ഉണ്ടാകുമെന്ന് അറിയിച്ചിരിക്കെ നിര്‍മാണം കഴിഞ്ഞതിന് ശേഷം ടോള്‍ വിരുദ്ധ സമരം നടത്തുന്നത് രാഷ്ട്രീയ പ്രവേരിതവും ദുരുദ്ദേശപരവുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് പരപ്പനങ്ങാടി കമ്മിറ്റി. .
ഇത്തരം സമരങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍തിരിയണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

യോഗത്തില്‍ പികെ മനോജ് അദ്ധ്യക്ഷത വഹിച്ചു. എംഎം മുസ്തഫ, ഉമേഷ് നെടുവ, കെ പി ഷാജഹാന്‍, ഹനീഫ കൊടപ്പാളി എന്നിവര്‍ സംസാരിച്ചു.