യുഡിഎഫുമായും കോണ്‍ഗ്രസ്സുമായും ഒത്തുത്തീര്‍പ്പിനില്ല; വെള്ളാപ്പള്ളി

ചേര്‍ത്തല: ആലപ്പുഴ ഡിസിസി സമുദായ വിദേ്വഷം വളര്‍ത്തുകയാണെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ് എന്‍ ഡി പി യോഗത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വെള്ളപ്പള്ളി. ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ എംഎല്‍എ എസ് എന്‍ ഡി പിക്ക് എതിരെ പാസാക്കിയ പ്രമേയത്തിന് അതേ നിലപാടാണോ കെപിസിസിക്കും ഉള്ളതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുഡിഎഫുമായും കോണ്‍ഗ്രസ്സുമായും ഒത്തു തീര്‍പ്പിനില്ലെന്നും യുഡിഎഫ് സര്‍ക്കാര്‍ തന്ന നക്കാപിച്ച സ്ഥാപനങ്ങള്‍ വലിച്ചെറിയാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയോടും മന്ത്രി അടൂര്‍ പ്രകാശിനോടും ഫോണില്‍ സംസാരിച്ചതായും സോണിയാഗാന്ധിയെ നേരില്‍ കണ്ട് പരാതി അറിയിക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

എന്നാല്‍ എസ് എന്‍ ഡി പിക്കെതിരെ പാസാക്കിയ പ്രമേയത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ പ്രതികരിച്ചു.

 

 

Share news
error: Content is protected !!
Scroll to Top