HIGHLIGHTS : കോഴിക്കോട്: ലീഗ് ബാധ്യതയെന്ന കെപിസിസി പ്രസിഡന്റ് രേമശ് ചെന്നിത്തലുടെ പ്രസ്താവനക്കെതിരെ മുസ്ലീം ലീഗ് രംഗത്ത്.
കോഴിക്കോട്: ലീഗ് ബാധ്യതയെന്ന കെപിസിസി പ്രസിഡന്റ് രേമശ് ചെന്നിത്തലുടെ പ്രസ്താവനക്കെതിരെ മുസ്ലീം ലീഗ് രംഗത്ത്. ഇങ്ങിനെ യുഡിഎഫില്‍ തുടരണമോയെന്ന് ജൂലൈ നാലിന് ചേരുന്ന അടിയന്തരസക്രട്ടറിയെറ്റ് തീരുമാനിക്കുമെന്ന് മുൂസ്ലീംലീഗ് ജനറല്‍ സക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍. യുഡിഎഫ് പൊതുസംവിധാനമാണെന്നും കോണ്‍ഗ്രസിന്റെ കാര്യം അവര്‍ക്ക് തീരുമാനിക്കാമെന്നും ലീഗിന്റെ കാര്യം തങ്ങള്‍ തന്നെ തീരുമാനിക്കുമെന്നും ഇടി പറഞ്ഞു.
കെപിസിസി പ്രസിഡന്റിന്റെ പരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്യാന് കോഴിക്കോട് ചേര്‍ന്ന അടിയന്തര നേതൃയോഗത്തിന് ശേഷമാണി് ലീഗ് തങ്ങളുടെ പ്രതികരണമറിയിച്ചത്.
