പരപ്പനങ്ങാടി മേല്‍പ്പാലത്തിന് ടോള്‍ : പ്രതിഷേധ മനുഷ്യ ചങ്ങലയുമായി ഡി വൈ എഫ് ഐ

പരപ്പനങ്ങാടി: ഉദ്ഘാടനം കാത്ത് കഴിയുന്ന പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലത്തിന് ടോള്‍ ഏര്‍പ്പെടുത്താനുള്ള അധികാരികളുടെ നീക്കത്തിനെതിരെ പ്രതിഷേധ മനുഷ്യ ചങ്ങലയുമായി ഡി വൈ എഫ് ഐ. വെള്ളിയാഴ്ച വൈകിട്ട് പരപ്പനങ്ങാടി റെയില്‍വേഗേയ്റ്റ് മുതല്‍ നിര്‍ദ്ധിഷ്ട മേല്‍പ്പാലത്തിന്റെ വടക്ക് ഭാഗത്തെ ലാന്റിങ്ങ് വരെ കടലുണ്ടി റോഡിലാണ് മനുഷ്യചങ്ങല തീര്‍ത്തത്. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകള്‍ മനുഷ്യചങ്ങലയില്‍ കണ്ണികളായി. ഡി വൈ എഫ് ഐ മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുള്ള നവാസ് പരപാടി ഉദ്ഘാടനം ചെയ്തു.

സിപിഐഎം ഏരിയാ സെക്രട്ടറി കൃഷ്ണന്‍ മാസ്റ്റര്‍, യു. കലാനാഥന്‍ മാസ്റ്റര്‍, എന്നിവര്‍ സംസാരിച്ചു.

റെയില്‍വേ ഗേറ്റില്‍ പരപ്പനങ്ങാടിയിലെ മുതിര്‍ന്ന നേതാവ് എം പി ബാലന്‍ ആദ്യകണ്ണിയും അഞ്ചപ്പുരയില്‍ സി പി ഐ എം ഏരിയാ കമ്മറ്റിയംഗം പാലക്കണ്ടി വേലായുധന്‍ അവസാന കണ്ണിയുമായി.

 

Related Articles